Skip to main content

പാചക മത്സരം; സമൃദ്ധിക്ക് ഒന്നാം സ്ഥാനം

കുടുംബശ്രീ ജില്ലാ മിഷന്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പാചക മത്സരത്തില്‍ കുമരകം ഗ്രാമപഞ്ചായത്തിലെ   സമൃദ്ധി ടീം ഒന്നാം സ്ഥാനം നേടി.  പാറത്തോട് നീറ്റ് ആന്‍ഡ് ടേസ്റ്റി,  മേലുകാവ് എ-വണ്‍ എന്നീ ടീമുകള്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. 

ഒന്‍പത് ടീമുകള്‍ പങ്കെടുത്തു. തനത് വിഭവങ്ങള്‍, പച്ചക്കറി വിഭവങ്ങള്‍, മാംസ വിഭവങ്ങള്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് പതിനായിരം രൂപ, അയ്യായിരം രൂപ, രണ്ടായിരത്തി അഞ്ഞൂറ് രൂപ എന്നക്രമത്തില്‍ സമ്മാനം നല്‍കി. 

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. എന്‍ സുരേഷ്, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സാബു സി.മാത്യു, ബിനോയ് കെ ജോസഫ്, പ്രോഗ്രം മാനേജര്‍ ജോബി ജോണ്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date