Skip to main content
  വടകര ലോക്‌സഭ മണ്ഡലം ചെലവ് നിരീക്ഷകന്‍ സുബ്രതോ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗം

ചെലവ് നിരീക്ഷണ നടപടികള്‍ വിലയിരുത്തി

 

വടകര ലോക്‌സഭ മണ്ഡലം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ സുബ്രതോ ചക്രവര്‍ത്തി കണ്ണൂരിലെത്തി.  തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ ചെലവ്  നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടപടികളും അദ്ദേഹം വിലയിരുത്തി.  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥരുമായും അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍മാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.  എ ഡി എം ഇ മുഹമ്മദ് യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, അക്കൗണ്ടിംഗ്, വീഡിയോ സര്‍വെയലന്‍സ് ടീം, ഇന്‍കം ടാക്‌സ്, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date