Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ നിയമിച്ചു

   ജില്ലയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായി ഡോ ഇ ഡി ജോസഫ് (സദ്ഗമയ, പള്ളിക്കുന്ന്, ഫോണ്‍: 9847124797), സിസിലി ജോസഫ് (നീണ്ടുകുന്നേല്‍ വീട്, മുണ്ടയാട്, ഫോണ്‍: 9446680362), അഡ്വ. ടി സരള (പത്മിനി നിവാസ്, ചിറക്കല്‍, ഫോണ്‍: 9447776309), അഡ്വ.രജിമോന്‍ തോമസ് (വള്ളിക്കാട്ടില്‍ വീട്, വെള്ളാവള്ളി, വടകര, ഫോണ്‍: 9747694258, 6282935349), എം ശ്രീധരന്‍ (മഞ്ഞേരി വീട്,  പി ഒ വിളയാങ്കോട്, ചെറുതാഴം, ഫോണ്‍: 9847604768) എന്നിവരെ നിയമിച്ചു.

 

സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം

   യുദ്ധത്തിലോ സമാന സാഹചര്യത്തിലോ പരിക്കുപറ്റി ബാറ്റില്‍ കാഷ്വാലിറ്റിയായി കര, നാവിക, വ്യോമ സേനയില്‍ നിന്നും വിടുതല്‍ ചെയ്ത വിമുക്തഭടന്‍മാര്‍ പാര്‍ട്ട് 2 ഓര്‍ഡര്‍ സഹിതം എത്രയും പെട്ടെന്ന് സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

വിരമിച്ചു

   ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ തസ്തികയില്‍ നിന്നും കെ രാജീവന്‍ വിരമിച്ചു.  1990 ഏപ്രില്‍ രണ്ടിനാണ് ക്ലാര്‍ക്ക് ടൈപ്പിസ്റ്റായി ജോലിയില്‍ പ്രവേശിച്ചത്.  തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.  കാടാച്ചിറ സ്വദേശിയാണ്.

 

റേഷന്‍കാര്‍ഡ് വിതരണം

പുതിയ റേഷന്‍ കാര്‍ഡിനായി അക്ഷയ കേന്ദ്രം മുഖേന 2018 ആഗസ്ത് 13 മുതല്‍ സപ്തംബര്‍ അഞ്ച് വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ അപേക്ഷ നമ്പര്‍ 460481 മുതല്‍ 140070 വരെയുള്ളവര്‍ക്ക് ഏപ്രില്‍ രണ്ടിനും 140137 മുതല്‍ 200287 വരെ ഏപ്രില്‍ നാലിനും 200492 മുതല്‍ 304338 വരെ ഏപ്രില്‍ ആറിനും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. അപേക്ഷ സമര്‍പ്പിച്ചവര്‍ മുഴുവന്‍ രേഖകളും സഹിതം കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകേണ്ടതാണ്. അന്നേ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച മറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

പുതിയ റേഷന്‍ കാര്‍ഡിനായി കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നടന്ന ക്യാമ്പില്‍ അപേക്ഷ നല്‍കിയവര്‍ക്ക് (ഓണ്‍ ലൈന്‍ അക്ഷയ അപേക്ഷകള്‍ ഒഴികെ) പുതിയ റേഷന്‍ കാര്‍ഡുകള്‍ ഏപ്രില്‍ ഒന്നിന് വിതരണം ചെയ്യും.  ടോക്കണ്‍ നമ്പര്‍ 5001  മുതല്‍ 5869 വരെയുളള അപേക്ഷകര്‍ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും, കാര്‍ഡിന്റെ വിലയും സഹിതം രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി കാര്‍ഡ്  കൈപ്പറ്റേണ്ടതാണ്.  അന്നേ ദിവസം റേഷന്‍ കാര്‍ഡ് സംബന്ധിച്ച മറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

 

വിമുക്തഭടന്‍മാര്‍ പേര് രജിസ്റ്റര്‍ ചെയ്യണം

ശേഷന്‍ അക്കാദമി ഏപ്രില്‍ 24 മുതല്‍ 27 വരെ നടത്തുന്ന അവയര്‍നെസ് ക്യാമ്പെയിനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിമുക്തഭടന്‍മാര്‍/ആശ്രിതര്‍ ഏപ്രില്‍ 10 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0497 2700069.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികള്‍, അവരുടെ വിധവകള്‍ തുടര്‍ന്നും സഹായം ലഭിക്കണമെങ്കില്‍ ഏപ്രില്‍ 10 ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.

 

സെക്ടറല്‍ അസിസ്റ്റന്റുമാര്‍ക്ക് പരിശീലനം

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലെ സെക്ടറല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലന ക്ലാസ് ഏപ്രില്‍ രണ്ടിനും തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള ക്ലാസ് ഏപ്രില്‍ മൂന്നിനും നടക്കും.  ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് ക്ലാസുകള്‍ ആരംഭിക്കും.  ബന്ധപ്പെട്ട താലൂക്കുകളിലെ സെക്ടറല്‍ അസിസ്റ്റന്റുമാര്‍ അതത് ദിവസങ്ങളിലെ പരിശീലന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.  

 

വൈദ്യുതി മുടങ്ങും

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ടുപള്ളി, വെമ്പടി, പരിയാരം, കോടതിപരിസരം ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 31)രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതമംഗലം ടൗണ്‍, ഹൈസ്‌കൂള്‍ ഭാഗം, ചമ്പാട് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 31)രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, ജി എം യു പി, ദുബായ് ഹോസ്പിറ്റല്‍, മൊട്ടാമ്പ്രം ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 31)രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date