Skip to main content
പടം- സ്വീപിന്റെ നേതൃത്വത്തിൽ നടന്ന ഇലക്ഷൻ ബോധവൽക്കരണ പ്രചരണ റാലി  ലോക്സഭ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കെ ഹിമ (ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍)   കണ്ണൂർ  ഫ്ലാഗ് ഓഫ് ചെയ്യുന്നു

വോട്ടിംഗ് ബോധവല്‍ക്കരണ സന്ദേശവുമായി ബൈക്ക് റാലി

 

 

ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സമ്മതിദായകരെയും പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. സ്വീപ്പിന്റെ നേതൃത്വത്തില്‍ നടന്ന റാലി കണ്ണൂര്‍ ലോക്സഭ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കെ ഹിമ (ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍) ഫ്ളാഗ് ഓഫ് ചെയ്തു.  കലക്ടറേറ്റില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റിയതിന് ശേഷം കലക്ടറേറ്റ് കോമ്പൗണ്ടില്‍ സമാപിച്ചു. 

 

വോട്ട് വണ്ടിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മവും പരിപാടിയില്‍ നടന്നു. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്നതാണ് വോട്ടുവണ്ടി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് എന്നിവ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തേണ്ട രീതിയെക്കുറിച്ചും വോട്ട് വണ്ടിയില്‍ വിശദീകരിക്കുന്നുണ്ട്. പൊതുജനങ്ങളും കലക്ടറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുത്തു

 

 

 

date