Skip to main content

ഒരു മിനുട്ട് : ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പിനെ ഓര്‍മിപ്പിച്ച് തെരുവുനാടകം

 

സമൂഹത്തിലെ എല്ലാവര്‍ക്കും പ്രാപ്യമായ തെരഞ്ഞെടുപ്പ് സംവിധാനത്തെ  ഓര്‍മ്മപ്പെടുത്തി 'ഒരു മിനുട്ട്' തെരുവ് നാടകം അവതരിപ്പിച്ചു. ഭിന്നശേഷി - ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണമാണ് 20 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തിലൂടെ അവതരിപ്പിച്ചത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും പരിഗണിച്ച് സൗഹാര്‍ദപരമായ പോളിങ് ബൂത്തുകളാണ് ഇത്തവണ ഒരുക്കിയത്. ഇതിന്റെ കൂടെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ച് ട്രാന്‍സ്ജന്‍ഡര്‍, മുതിര്‍ന്ന പൗരന്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടയാള്‍ എന്നിവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന രീതിയിലാണ് നാടകം ദൃശാവിഷ്‌ക്കാരം ചെയ്തത്.  മിഠായിത്തെരുവ്, ബീച്ച്, പാളയം, മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ നാടകം അവതരിപ്പിച്ചു.  
ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥനായ വി.എന്‍. സന്തോഷ് കുമാറാണ് നാടകം സംവിധാനം ചെയ്തത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജില്ലാഭരണകൂടത്തിന്റെ  ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളാണ്  സംഘടിപ്പിച്ച് വരുന്നത്. ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍.

 

date