സ്ഥാനാര്‍ത്ഥിയുടെ സ്വീകരണയോഗം പ്ലാസ്റ്റിക് ഒഴിവാക്കാം
ഹരിത തിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളുടെ സ്വീകരണ പരിപാടികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സ്വീകരണ ഹാരങ്ങള്‍ പ്ലാസ്റ്റിക് അല്ലെന്ന് ഉറപ്പുവരുത്തണം. പൂക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഹാരങ്ങള്‍, കോട്ടണ്‍ നൂല്‍, തോര്‍ത്ത് തുടങ്ങിയവ പകരമായി ഉപയോഗിക്കാം. പ്രവര്‍ത്തകര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പാഴ്‌സലുകള്‍, പേപ്പര്‍,പ്ലാസ്റ്റിക്,തെര്‍മോകോള്‍ എന്നിവയില്‍ നിര്‍മിതമായ ഡിസ്‌പോസിബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഒഴിവാക്കി സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍,ചില്ല് ഗ്ലാസുകള്‍ എന്നിവ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് ചെലവും ഗണ്യമാണ് കുറയ്ക്കാന്‍ കഴിയും. ഹരിതസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി അച്ചടിക്കുന്ന നോട്ടീസുകളില്‍ ഹരിതസന്ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കണം. പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള പ്രചാരണ രീതിയെക്കുറിച്ചോ പ്രകൃതിസൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന മുന്‍ഗണനയെക്കുറിച്ചോ ഉള്ള അഭ്യര്‍ത്ഥന നോട്ടീസില്‍ ചേര്‍ക്കാം. ചുവരെഴുത്തുകള്‍ക്കു പകരം ഫഌക്‌സുകള്‍ ഒട്ടിക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ബ്രഷ് ഉപയോഗിച്ചുള്ള ചുവരെഴുത്ത് തന്നെയാവണം പ്രചാരണത്തിന് ഉപയോഗിക്കേണ്ടതെന്നും ജില്ല വരാണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments