Skip to main content

വയനാട് മണ്ഡലം ശനിയാഴ്ച  രണ്ടു പത്രികകള്‍

 

 

 

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ശനിയാഴ്ച രണ്ടു സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം മാറഞ്ചേരി പണിക്കവീട്ടില്‍ പയ്യപ്പുള്ളി സുനീര്‍ ശനിയാഴ്ച രാവിലെയാണ് പത്രിക നല്‍കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അംഗമായ പി.സുനീര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്. ഘടകകക്ഷി നേതാക്കള്‍ക്കൊപ്പമെത്തിയ അദ്ദേഹം രണ്ടു സെറ്റ് പത്രിക വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാറിന് കൈമാറി. 

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന മലപ്പുറം മണിമൂളി പാലാട് മേപ്പുറത്ത് വീട്ടില്‍ ഷിജോ എം വര്‍ഗീസും പത്രിക സമര്‍പ്പിച്ചു. വയനാടിന്റെ പ്രത്യേക സാഹചര്യത്തില്‍ ഹരിത തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഇതു പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയും ഓര്‍മിപ്പിച്ചു. സ്ഥാനാര്‍ത്ഥികളുടെ സ്വത്തുവിവരങ്ങള്‍ www.ceo.kerala.gov.inwww.affidavit.eci.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പരിശോധിക്കാം.

date