Post Category
ഓട്ടിസം ദിനാചരണം. : ഇംഹാന്‍സില്‍ വിവിധ പരിപാടികള്‍ നടത്തുന്നു
ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് ഏപ്രില്‍ രണ്ടിന് ഇംഹാന്‍സില്‍ വിവിധ പരിപാടികള്‍ നടത്തും. രാവിലെ 9.30ന് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി കൃഷ്ണ കുമാര്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒപ്പം ചേര്‍ന്ന് ബലൂണ്‍ പറത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഓട്ടിസം ബാധിച്ചവരുടെ ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും അതിന്റെ പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഇംഹാന്‍സ് സൈക്കോളജിസ്റ്റ് ഡോ.സുജ മാത്യൂ, സൈക്യാര്‍ട്രിക് നഴ്സിങ് അസി. പ്രൊഫസര്‍ ഡോ. റീനാ ജോര്‍ജ്ജ് ബോധവല്‍ക്കരണ ക്ലാസ് നടത്തും. വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഐ.എ.പി യുടെ സഹകരണത്തോടെ ഇംഹാന്‍സ് ഓട്ടിസം സെന്റര്‍ ജീവനക്കാരും സി.ഡി.എസ് ജീവനക്കാരും എം.ഫില്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരുക്കുന്ന തെരുവു നാടകത്തോടെ പരിപാടികള്‍ അവസാനിപ്പിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments