Skip to main content
ദേവികുളം നെറ്റിക്കുടി നിവാസികളായ തോട്ടം തൊഴിലാളികള്‍ക്കായി ദേവികുളം ആര്‍ ഡി ഒ  ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വോട്ടിംഗ് പരിശീലം നല്‍കുന്നു.

തോട്ടം മേഖലയില്‍ വോട്ടിംഗ് പരിശീലനം നല്‍കി

 

 

ദേവികുളം നെറ്റിക്കുടി നിവാസികളായ തോട്ടം തൊഴിലാളികള്‍ക്ക് വോട്ടിംഗ് പരിശീലം നല്‍കി. ദേവികുളം ആര്‍ ഡി ഒ  ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വീപ്പ് ടിം അംഗങ്ങളാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ദേവികുളം സബ് കളക്ടര്‍ ഡോ.രേണു രാജ് പരിപാടി ഉദ്ഘാടനം ചെയ്തു.ലോക് സഭ തിരഞ്ഞെടുപ്പില്‍ പരമാവധി പോളിംഗ് ശതമാനം  ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും തോട്ടം മേഖലയിലടക്കമുള്ളവര്‍ക്ക് പുതിയ വിവി പാറ്റ് സംവിധാനം മനസിലാക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്നും സബ് കളക്ടര്‍ പറഞ്ഞു. മേഖലയിലെ 60ഓളം പേരാണ് വോട്ടിംഗ് പരിശീലനത്തിനെത്തിയത്.

date