Skip to main content
അടിമാലി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച സ്വീപ് വോട്ടിംഗ് പരിശീലന പരിപാടിയില്‍ ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് വിദ്യാര്‍ത്ഥികള്‍ക്ക് വി വി പാറ്റ് മെഷ്യന്‍ പരിചയപെടുത്തുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക്  വോട്ടിംഗ് പരിശീലനം നല്‍കി

 

 

ലോക്‌സഭ തിരഞ്ഞെടുപ്പിനൊടനുബന്ധിച്ച് നടത്തി വരുന്ന വോട്ടിംഗ് പരിശീലന പരിപാടിയായ  സ്വീപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടിംഗ് പരിശീലനം നല്‍കി.  അടിമാലി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. കന്നി വോട്ടര്‍മാര്‍ക്കുള്ള ബോധവത്ക്കരണം എന്ന നിലയിലാണ് പരിപാടി നടത്തിയത്. എല്ലാവരും സമ്മതിദാന അവകാശം വിനയോഗിക്കണമെന്നും  രാജ്യത്തിന്റെ തിരഞ്ഞടുപ്പ്  പ്രക്രിയയില്‍ പങ്കുചേരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സബ് കളക്ടര്‍ വിവരിച്ചു. പരിപാടിയില്‍ വി വി പാറ്റ് മെഷ്യന്‍ പരിചയപെടുത്തി. തിരഞ്ഞെടുപ്പ് ബോധവത്ക്കരണം പകര്‍ന്ന് അടിമാലി കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഘഗാനവും കാര്‍മ്മല്‍ ഗിരി കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവ് നാടകവും പരിശീലന പരിപാടിയുടെ ഭാഗമായി അരങ്ങേറി.

date