Skip to main content

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം  ഒന്ന് മുതല്‍ ആരംഭിക്കും

 

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ  പരിശീലനം ജില്ലയിലെ എല്ലാ  നിയോജകമണ്ഡല ആസ്ഥാനങ്ങളിലും  ഏപ്രില്‍ 1, 2, 3 തീയതികളില്‍ നടത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവ് എല്ലാവര്‍ക്കും കൈമാറിയിട്ടുണ്ട്. പരിശീലനത്തിന് നേതൃത്വം നല്‍കുന്നതിന് ജില്ലാ റിട്ടേണിംഗ് ഓഫീസര്‍കൂടിയായ ജില്ലാകലക്ടര്‍ എ.ആര്‍.ഒമാരെ ചുമതലപ്പെടുത്തി. 40 മുതല്‍ 50 വരെയാളുകളുടെ സംഘങ്ങളായി തിരിച്ചാണ് പരിശീലനം. പരിശീലനം നല്‍കുന്നതിന് വേണ്ടി ഓരോ മണ്ഡലത്തിലും ഉദ്യോഗസ്ഥരെ  പരിശീലകരായി നിയോഗിച്ചിട്ടുണ്ട്. പരിശീലനത്തിന് വരുന്ന ഉദ്യോഗസ്ഥര്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൂടി കൊണ്ടുവരേണ്ടതാണെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. പോസ്റ്റല്‍ വോട്ട് /ഇ.ഡി.സി ഫോറം ക്ലാസില്‍ വിതരണം ചെയ്യും. ഇടുക്കി നിയോജകമണ്ഡലത്തിന്റെ പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്. പീരുമേട്- മരിയന്‍ കോളേജ് കുട്ടിക്കാനം, ദേവികുളം- ഗവ.എല്‍.പി.എസ് മൂന്നാര്‍, ഉടുമ്പന്‍ചോല- താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, മിനി സിവില്‍സ്റ്റേഷന്‍, നെടുങ്കണ്ടം, തൊടുപുഴ- ന്യൂമാന്‍ കോളേജ്, തൊടുപുഴ എന്നിവിടങ്ങളും പരിശീലന കേന്ദ്രങ്ങളാണ്.

date