Skip to main content

പോസ്റ്ററുകളും ഫ്‌ളക്‌സുകളും നീക്കി

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് തോപ്രാംകുടി, മുരിക്കാശ്ശേരി, കട്ടപ്പന, വാത്തിക്കുടി, വെണ്‍മണി, കഞ്ഞിക്കുഴി, ഇടുക്കി, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള 567 പോസ്റ്ററുകളും 33 ബാനറുകളും നീക്കം ചെയ്തു.

തൊടുപുഴ നിയോജകമണ്ഡലത്തിലെ ഉടുമ്പന്നൂര്‍, പെരിങ്ങാശ്ശേരി, വെങ്ങല്ലൂര്‍, കുമാരമംഗലം, ഏഴല്ലൂര്‍, മങ്ങാട്ടുകവല, കോലാനി, ഒളമറ്റം, പെരുമ്പിള്ളിച്ചിറ, ചീനിക്കുഴി, തൊണ്ടിക്കുഴ, ഉണ്ടപ്ലാവ്, തെക്കുംഭാഗം എന്നീ പ്രദേശങ്ങളില്‍ ആന്റ് ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നിരീക്ഷണം നടത്തി പൊതുസ്ഥലത്ത് സ്ഥാപിച്ച 182 പോസ്റ്ററുകള്‍, 10 കൊടികള്‍, 8 ഫ്‌ളക്‌സുകള്‍ , സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച ഒരു ഫ്‌ളക്‌സ്,  ബോര്‍ഡ് എന്നിവ നീക്കം ചെയ്തു.

date