Skip to main content

വോട്ടുവണ്ടി പര്യടനം ഇന്ന്( 30.03.2019)  സിഗ്നേച്ചര്‍ വാള്‍ നാളെ

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് എല്ലാ വോട്ടര്‍മാരെയും കൊണ്ട് വോട്ട് ചെയ്യിക്കുകയെന്ന ഉദ്ദേശത്തോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വീപിന്റെ നേതൃത്വത്തില്‍ ഇന്ന് (30.3.19) വൈകിട്ട് അഞ്ചിന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനത്ത് ജനങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി വോട്ടുവണ്ടി എത്തും. തുടര്‍ന്ന് ജീവനക്കാരുടെ ഗാനമേളയും ഉണ്ടായിരിക്കും.  

മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരെയും വോട്ട് ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സിഗ്നേച്ചര്‍ വാള്‍ നാളെ (31.3.19) ഉച്ചക്ക് മൂന്നിന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനത്ത് പ്രശസ്ത സിനിമാ നടന്‍ ഗിന്നസ് പക്രു ഉദ്ഘാടനം നിര്‍വ്വഹിക്കും. സിഗ്നേച്ചര്‍ വാളില്‍  വോട്ടര്‍മാര്‍ ഒപ്പ് രേഖപ്പെടുത്തി വോട്ടുചെയ്യും എന്ന സന്ദേശം പകര്‍ന്നുനല്‍കും. പരിപാടികളില്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ഇടുക്കി ആര്‍.ഡി.ഒ എം.പി വിനോദ്, തൊടുപുഴ തഹസീല്‍ദാര്‍ വിനോദ് രാജ്, തൊടുപുഴ ഡി.വൈ.എസ്.പി കെ.പി ജോസ് എന്നിവര്‍ പങ്കെടുക്കും. 

date