Skip to main content

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍:  റിപ്പോര്‍ട്ട് ഏപ്രില്‍ രണ്ടിന് മുമ്പ് നല്‍കണം

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ലഭിച്ചിട്ടുള്ള മുഴുവന്‍ അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അതത് പോളിംഗ് സ്റ്റേഷനുകളില്‍ നിയോഗിച്ചിട്ടുള്ള ബി എല്‍ ഒമാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാക്കിയുള്ള മുഴുവന്‍ അപേക്ഷകളും ബന്ധപ്പെട്ട ബി എല്‍ ഒ മാര്‍ ഏപ്രില്‍ രണ്ടിന് മുമ്പായി അതത് ഇആര്‍ ഒമാരെ ഏല്‍പ്പിക്കണം. ബി എല്‍ ഒമാരുടെ ചുമതലകൂടി നിര്‍വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രവര്‍ത്തനം നടത്തുന്നതിന് മുഖ്യ പരിഗണന നല്‍കണം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ബി എല്‍ ഒമാര്‍ക്ക്  നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date