Skip to main content

തെരഞ്ഞെടുപ്പ് പ്രചരണം: പ്രസ്സ് ഉടമകള്‍ രേഖകള്‍ നല്‍കണം

 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും മറ്റു പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനു മുമ്പ് പ്രസ്സ് ഉടമകള്‍ ബന്ധപ്പെട്ട പാര്‍ട്ടികളില്‍നിന്ന്  അനക്സര്‍ - എ ഫോറത്തില്‍ സത്യപ്രസ്താവന വാങ്ങേണ്ടതാണ് എന്ന്  ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. അച്ചടിച്ചു കഴിഞ്ഞാല്‍ മൂന്നുദിവസത്തിനകം അതിന്റെ മാതൃകയും അനക്സര്‍ ബി ഫോറത്തിലുള്ള സ്റ്റേറ്റ്മെന്റും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണം. ഈ വ്യവസ്ഥ ലംഘിക്കുന്ന പ്രസ് ഉടമകള്‍ക്ക് ആറ് മാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ഈ ചട്ടം രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രസ് ഉടമകളുടെയും യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ വിശദീകരിച്ചിരുന്നു. ചട്ടലംഘനം ഉണ്ടായാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 

date