Skip to main content

വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടുത്തി

 

കോഴിക്കോട്: ജില്ല ഭരണകൂടത്തിന്റെ കീഴിലുള്ള തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ആയുള്ള സ്വീപ് ടീമിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്കിലെ കാപ്പാട് ബീച്ചില്‍  വോട്ടിംഗ്, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടുത്തി. ബീച്ചിലെ സന്ദര്‍ശകര്‍ക്കായി വൈകിട്ട് അഞ്ചു മുതല്‍ ആറര വരെയാണ് പരിപാടി നടത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വിവരിച്ച് ബോധവല്‍ക്കരണവും നടത്തി.

date