Skip to main content

സൂര്യാതപം: ഏഴ് പേര്‍ കൂടി ചികില്‍സ തേടി

കോഴിക്കോട് :- ജില്ലയില്‍ ഇന്ന്(മാര്‍ച്ച് 29) 10 പുരുഷ•ാരും 8 സ്ത്രീകളുമടക്കം 18 പേര്‍ കൂടി സൂര്യാതപമേറ്റ് ചികില്‍സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .ജയശ്രീ വി. അറിയിച്ചു. പൊള്ളലേറ്റവര്‍ 11, കുരുക്കള്‍ ഉണ്ടായവര്‍ 1, മറ്റുളള ലക്ഷണങ്ങള്‍ കാണിച്ചവര്‍ 6. ഇതോടെ മാര്‍ച്ച് 7 മുതല്‍ 29 വരെ സൂര്യാതപത്തെ തുടര്‍ന്ന് ചികിത്സ തേടിയവരുടെ എണ്ണം 71 ആയി. ബാലുശ്ശേരി, ചോറോട്, വേളം, ഒഞ്ചിയം, തിരുവള്ളൂര്‍, വടകര , കാരന്തൂര്‍, കൊയിലാണ്ടി , കീഴരിയൂര്‍, മുചുക്കുന്ന്, നന്തി, ഇരിങ്ങല്‍, തിക്കോടി, കോര്‍പറേഷന്‍ ഭാഗങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.. 

date