Skip to main content

അവസാനദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ സ്വത്ത് വിവരങ്ങള്‍

 

    പാലക്കാട് ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ ഇന്നലെ (ഏപ്രില്‍ നാല്) ഉച്ചയ്ക്ക് 12.15ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളിലായി ഇ.കൃഷ്ണദാസ്, കെ. പ്രമീളാകുമാരി, ബി.സനില്‍ എന്നിവര്‍ പിന്താങ്ങി. സി.കൃഷ്ണകുമാര്‍ ഇന്‍കം ടാക്സ് റിട്ടേണില്‍ കാണിച്ചിട്ടുളള ആകെ വരുമാനം 2018-19 ല്‍ 860040 രൂപയാണ്. പത്രിക സമര്‍പ്പണവേളയില്‍ കെ.കൃഷ്ണകുമാറിന്‍റെ കൈവശം 3850 രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ 68672.46രൂപയും ഐ.സി.ഐസി.ഐ ബാങ്കില്‍ 45514.43 രൂപയും നിക്ഷേപമുണ്ട്. ഇന്‍ഷുറന്‍സ് പോളിസികളിലായി 1720000 രൂപയുടെ നിക്ഷേപമുണ്ട്. 44000 വിലമതിക്കുന്ന ഇരുചക്രവാഹനവും 11 ലക്ഷം വിലവരുന്ന കാറും 69000 വിലമതിക്കുന്ന 24 ഗ്രാം സ്വര്‍ണവുമുണ്ട്. കൂടാതെ സി.കൃഷ്ണകുമാറിന്‍റെയും ഭാര്യയുടെയും പേരില്‍ 17.5 ലക്ഷം വിലമതിക്കുന്ന വീടും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ കൃഷ്ണകുമാറിന്‍റെയും ഭാര്യയുടെയും പേരില്‍ 430847.47 രൂപയുടെ ഭവനവായ്പയും കൃഷ്ണകുമാറിന്‍റെ പേരില്‍ 587224 രൂപയുടെ വാഹനലോണും വ്യക്തമാക്കിയിട്ടുണ്ട്. 
    സി.കൃഷ്ണകുമാറിന്‍റെ ഭാര്യയുടെ കൈവശം 1500 രൂപയും ബാങ്ക് അക്കൗണ്ടില്‍ 12106.68 രൂപയും 5.30 ലക്ഷത്തിന്‍റെ കാര്‍, 920000 വിലമതിക്കുന്ന 320 ഗ്രാം സ്വര്‍ണവും ഉണ്ട്. കൂടാതെ ഇവരുടെ പേരില്‍ എറണാക്കുളം ജില്ലയിലെ കുമ്പളം വില്ലേജില്‍ 5662.8 സ്ക്വയര്‍ഫീറ്റില്‍ കാര്‍ഷികേതര ഭൂമിയുമുണ്ട്. 430847 രൂപയുടെ കടബാധ്യതയും ഭാര്യയുടെ പേരില്‍ ഉള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. സി.കൃഷ്ണകുമാറിന്‍റെ മകളുടെ പേരില്‍ 46000 രൂപ വിലമതിക്കുന്ന 16 ഗ്രാം സ്വര്‍ണവും സുകന്യ സമൃദ്ധി യോജനയില്‍ 38000 രൂപയുടെ നിക്ഷേപവുമുണ്ട്. 
പാലക്കാട് പാര്‍ലമെന്‍റ് മണ്ഡലം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.കെ. ശ്രീകണ്ഠന്‍ ഇന്നലെ (ഏപ്രില്‍ നാല്) ഉച്ചയ്ക്ക് 12.35ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ വി.കെ. ശ്രീകണ്ഠന്‍റെ കൈവശം 22,000 രൂപയും ബാങ്ക് അക്കൗണ്ടുകളിലായി 10371 രൂപയുടെ നിക്ഷേപവുമുണ്ട്. കൂടാതെ അഞ്ച് ലക്ഷത്തിന്‍റെ എല്‍.ഐ.സി പോളിസിയും 20000 വിലമതിക്കുന്ന എട്ട് ഗ്രാം സ്വര്‍ണമുണ്ട്. വി.കെ. ശ്രീകണ്ഠന്‍റെ ഭാര്യയുടെ കൈവശം 60000 രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 64828 രൂപയും 22 ലക്ഷം വരുന്ന ഇന്നോവ കാറും നാലുലക്ഷം വിലമതിക്കുന്ന 160 ഗ്രാം സ്വര്‍ണവും ഉണ്ട്. കൂടാതെ 479200 രൂപ മതിപ്പ് വിലയുള്ള 0.1214 ഹെക്ടര്‍ കാര്‍ഷികേതര ഭൂമിയും എട്ട് ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് പോളിസിയുമുണ്ട്. ഇരുവരുടെയും പേരിലായി 18 ലക്ഷം വിലമതിക്കുന്ന വീടുമുണ്ട്. വി.കെ. ശ്രീകണ്ഠന്‍റെ ഭാര്യയുടെ പേരില്‍ 27,09000 രൂപയുടെ വാഹന-ഭവന വായ്പ ബാധ്യതയുണ്ട്.
ആലത്തൂര്‍ ലോക്സഭാ മണ്ഡലം ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ടി.വി ബാബു ഇന്നലെ (ഏപ്രില്‍ നാല്) രാവിലെ 11.40ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ ടി.വി ബാബുവിന്‍റെ കൈവശം 1200 രൂപയാണുള്ളത്. ബാങ്ക് അക്കൗണ്ടുകളിലായി 2627 രൂപയും 40000 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും രേഖപ്പെടുത്തിയിട്ടുണ്ട്. ടി.വി ബാബുവിന്‍റെ പേരില്‍ കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ ഇല്ല. ടി.വി ബാബുവിന്‍റെ ഭാര്യയുടെ കൈവശം 750 രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 2228 രൂപയും 215000 വിലവരുന്ന 72 ഗ്രാം സ്വര്‍ണവും കുറുമ്പിലാവ് വില്ലേജില്‍ 10 ലക്ഷം വിലമതിക്കുന്ന 600 സ്ക്വയര്‍ഫീറ്റ് വീടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ടി.വി ബാബുവിന്‍റെ ഭാര്യക്ക് 685000 രൂപയുടെ ഭൂപണയ വായ്പയും ഉള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. 
പാലക്കാട് ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ചന്ദ്രന്‍ ഇന്നലെ (ഏപ്രില്‍ നാല്) ഉച്ചയ്ക്ക് 1.20ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സി.ചന്ദ്രന്‍റെ കൈവശം നാമനിര്‍ദേശപത്രിക സമര്‍പ്പണ വേളയില്‍ 15000 രൂപ ഉണ്ടായിരുന്നു. സി.ചന്ദ്രന്‍റെ പേരില്‍ എസ്.ബി.ഐ ബാങ്കിലുളള അക്കൗണ്ടുകളിലായി 2105129 രൂപയുടെ നിക്ഷേപമുണ്ട്. കൂടാതെ 43,000 രൂപ വിലമതിക്കുന്ന ഇരുചക്രവാഹനവും 5,80,000 രൂപ വിലമതിക്കുന്ന 2016 മോഡല്‍ മൈക്ര കാറുമുണ്ട്. 18,000 രൂപ വരുന്ന ആറ് ഗ്രാം സ്വര്‍ണ്ണവും അഞ്ച് സെന്‍റിലായി 45,00,000 രൂപ നടപ്പു കമ്പോള വിലവരുന്ന 1100 സ്വ്കയര്‍ഫീറ്റ് വീടും ഉണ്ട്. സ്റ്റേറ്റ് ബാങ്കില്‍ 3,70,116 രൂപയുടെ ഭവനവായ്പയും ഉണ്ട്. സി.ചന്ദ്രന്‍റെ ഭാര്യയുടെ കൈവശവും 15000 രൂപയും 1,44,000 രൂപ വിലവരുന്ന 48 ഗ്രാം സ്വര്‍ണ്ണവും 10,00,000 നടപ്പു കമ്പോള വില വരുന്ന 2.10 സെന്‍റ് കാര്‍ഷികേതര ഭൂമിയും ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം. രാജേഷ് ഇന്നലെ (ഏപ്രില്‍ നാല്) ഉച്ചയ്ക്ക് ഒന്നിന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ എം. രാജേഷിന്‍റെ കൈവശം  27000 രൂപ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആറ് ഗ്രാം സ്വര്‍ണവും ഒരു വാഹനവും രണ്ട് ലക്ഷം വിലമതിക്കുന്ന കാര്‍ഷികേതര ഭൂമിയും ഉണ്ട്. എം.രാജേഷിന് പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ ഒരു ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. 
പാലക്കാട് ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.രാജേഷ് ഇന്നലെ (ഏപ്രില്‍ നാല്) ഉച്ചയ്ക്ക് 2.35ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ആകെ പാലക്കയം വില്ലേജില്‍ 1,25000 മതിപ്പ് വിലയുള്ള അഞ്ച് സെന്‍റ് ഭൂമിയാണ് ആസ്തിയായി നാമനിര്‍ദേശപത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
    ആലത്തൂര്‍ ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കൃഷ്ണന്‍കുട്ടി ഇന്നലെ (ഏപ്രില്‍ നാല്) ഉച്ചയ്ക്ക് 12.45ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വി.കൃഷ്ണന്‍കുട്ടിയുടെ പേരില്‍ പിന്തുടര്‍ച്ചാവകാശമായി ലഭിച്ച 14 ലക്ഷം വിലവരുന്ന 20സെന്‍റ് കാര്‍ഷികേതര ഭൂമിയുണ്ട്. വി.കൃഷ്ണന്‍കുട്ടിയുടെ ഭാര്യക്ക് രണ്ട് പവന്‍ സ്വര്‍ണം കൈവശമുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആലത്തൂര്‍ ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി പി.കെ പ്രദീപ്കുമാര്‍ ഇന്നലെ (ഏപ്രില്‍ നാല്) ഉച്ചയ്ക്ക് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ പി.കെ പ്രദീപ്കുമാറിന്‍റെ കൈവശം 15000 രൂപയും ബാങ്ക് അക്കൗണ്ടുകളിലായി 9099 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. പി.കെ പ്രദീപ്കുമാറിന്‍റെ ഭാര്യയുടെ പേരില്‍ 4,80000 വിലമതിക്കുന്ന 192 ഗ്രാം സ്വര്‍ണവും മക്കള്‍ക്ക് 108000 വിലവരുന്ന 48 ഗ്രാം സ്വര്‍ണവും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ ഇല്ല. 
ആലത്തൂര്‍ ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ.കെ ലോജനന്‍ ഇന്നലെ (ഏപ്രില്‍ നാല്) ഉച്ചയ്ക്ക് 2.50ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ എ.കെ ലോജനന്‍റെ കൈയില്‍ 1500 രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 13399 രൂപയുമാണുള്ളത്. ഭാര്യയുടെ കൈവശം 600 രൂപയും ബാങ്ക് അക്കൗണ്ടില്‍ 1110 രൂപയും 215000 വിലമതിക്കുന്ന 72 ഗ്രാം സ്വര്‍ണവുമുണ്ട്. ഭാര്യയുടെ പേരില്‍ ഒരു ലക്ഷത്തിന്‍റെ വായ്പയും രേഖപ്പെടുത്തിയിട്ടുണ്ട്.

date