Post Category
71 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍
ജില്ലയിലെ 71 ബൂത്തുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിച്ചിട്ടുണ്ട്. വോട്ടെടുപ്പ് കഴിയുന്നതുവരെ ഇവര്‍ ബൂത്തുകളിലുണ്ടാകും. പ്രശ്‌നബാധിതമായ 43 ബൂത്തുകള്‍ പൊതുനിരീക്ഷന്റെ നിയന്ത്രണത്തിലാകും. ഇവിടെ ഓണ്‍ലൈന്‍ വെബ് കാമറകള്‍ സ്ഥാപിക്കും. കളക്ടറേറ്റില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ പൊതുനിരീക്ഷനും ജില്ലാ വരണാധികാരിയും ഈ ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. എന്തു പ്രശ്‌നവും നേരിടാന്‍ ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments