Skip to main content

ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യ മൊരുക്കല്‍;   12 കോഡിനേറ്റര്‍മാരെ നിയമിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വോട്ട് ചെയ്യുന്നതിനുളള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍  12 കോഡിനേറ്റര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിയമിച്ചു. ഭിന്നശേഷിക്കാരെ  വോട്ടെടുപ്പ് ദിവസം പോളിങ്  ബൂത്തില്‍ എത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നതാണ് ഇവരുടെ ചുമതല. 
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കോഡിനേറ്റര്‍മാരായി മഞ്ചേശ്വരം ശിശുവികസന പദ്ധതി ഓഫീസര്‍ എസ് സുധാമണിയേയും (9447161577, 8281999355) മഞ്ചേശ്വരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ കെ.രേഖയേയും (8388517763) നിയമിച്ചു.  കാസര്‍കോട് നിയോജക മണ്ഡലത്തില്‍  കാസര്‍കോട് ശിശുവികസന പദ്ധതി ഓഫീസര്‍ എന്‍ എസ്  സന്ധ്യയെയും   (9447088307, 8281999352)  കാസര്‍കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എം.നിഷയെയും ( 8111847338)  കാറഡുക്ക ശിശുവികസന പദ്ധതി ഓഫീസര്‍ എ.പി ശോഭനയെയും ( 9447567679) കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചു. ഉദുമ നിയോജക മണ്ഡലത്തില്‍ കോഡിനേറ്റര്‍മായി കാറഡുക്ക അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ കെ.ജെ സയാഹ്നയെയും (9288194914, 8281999354) കാഞ്ഞങ്ങാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എസ് ശൈലജയെയും (9446249754) നിയമിച്ചു.കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ പരപ്പ അഡീഷണല്‍ ശിശുവികസന ഓഫീസര്‍ സി ദിവ്യയെയും (7907036256, 8281999356) പരപ്പ ശിശുവികസന ഓഫീസര്‍ ജെ.ഷിബിലെയും (9961629054) കാഞ്ഞങ്ങാട് ശിശുവികസന പദ്ധതി ഓഫീസര്‍ എല്‍ ബിജിയെയും (9497779778) കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നീലേശ്വരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എല്‍. ലക്ഷ്മിയെയും (9656714320, 8281999349) നീലേശ്വരം ശിശുവികസന പദ്ധതി ഓഫീസര്‍ എ ജയശ്രീയെയും (9744868258, 8281999359) കോഡിനേറ്റര്‍മാരായി നിയമിച്ചു. 

date