പോളിങ് ജീവനക്കാര്‍ക്ക് രണ്ടാംഘട്ട പരിശീലനം; നിയമന ഉത്തരവില്‍ മാറ്റം അനുവദിക്കില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ടിട്ടുളള പോളിങ് ജീവനക്കാര്‍ക്കുളള രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ 11, 12, 16, 17 തീയതികളിലായി ചന്ദ്രഗിരി കെ എസ് ടി പി റോഡിലുളള ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. നിയമന ഉത്തരവില്‍ നിര്‍ദ്ദേശിച്ചുള്ള ദിവസവും സമയത്തും തന്നെ പരിശീലന ക്ലാസില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം. അതില്‍ മാറ്റമുണ്ടാകില്ല.
ഒരു പോളിങ് ബൂത്തില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്കന്റ് പോളിങ് ഓഫീസര്‍, തേഡ് പോളിങ് ഓഫീസര്‍ എന്നിങ്ങനെ നാലു ജീവനക്കാരെയാണ് നിയമിക്കുന്നത്. ഒന്നാം ഘട്ട പരിശീലനത്തില്‍ നിന്നും വ്യത്യസ്തമായി ഒരു പോളിങ് ബൂത്തിലേക്ക് നിയമിക്കുന്ന ടീമിന് ഒരുമിച്ചാണ് ഇത്തവണത്തെ പരിശീലനം. ടീമിന് ഏത് നിയമസഭാ മണ്ഡലത്തിലാണ് ഡ്യൂട്ടി എന്നറിയാനാവുമെങ്കിലും ഏത് ബൂത്താണ് എന്നത് തെരഞ്ഞെടുപ്പിന്റെ തലേ ദിവസമെ അറിയാനാവുകയുളളു. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നുമായി വ്യത്യസ്ത സെഷനുകളില്‍ ക്ലാസ് നടത്തും.
- Log in to post comments