Skip to main content

ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ കമ്മീഷണിങ്ങ്: പരിശീലന ക്ലാസ് സംഘടിപ്പിച്ചു

 ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ കമ്മീഷണിങ്ങിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കളക്ടറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ഇവിഎം മെഷീന്‍ വളരെ ശ്രദ്ധയോടെ  കൈകാര്യം ചെയ്യണമെന്നും എന്തെങ്കിലും തെറ്റ് പറ്റിയാല്‍  അത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും  കളക്ടര്‍ പറഞ്ഞു. ഇവിഎം, കമ്മീഷണിങ്ങ് എന്നിവയെ  കുറിച്ച് ട്രെയിനിംഗ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ കെ വിനോദ് കുമാര്‍ ക്ലാസ് എടുത്തു.
    ബാലറ്റ് പേപ്പര്‍ ഇ വി എം മെഷീനില്‍ എങ്ങനെ സെറ്റ് ചെയ്യും എന്നതിനെ കുറിച്ചും  ഇ വി എം വിവിപാറ്റുമായി  എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുയെന്നും വെള്ളരിക്കുണ്ട് ഹെഡ്ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി വി മുരളി ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു നല്‍കി. 
തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപവരണാധികാരിയും ഡെപ്യൂട്ടി കളക്ടറും  (ആര്‍ ആര്‍) ആയ പി ആര്‍ രാധിക, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്ക ണ്ണന്‍, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസര്‍ ദിലീപ് കെ നായര്‍   തുടങ്ങിയവര്‍  പങ്കെടുത്തു. 

date