Post Category
മനോജ് കൊക്കാടിന് കാരണം കാണിക്കല്‍ നോട്ടീസ്
കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ മനോജ് കൊക്കാടിന് 1951 ജനപ്രാതിനിധ്യ നിയമപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി .ഇടുക്കി ലോക്‌സഭാ സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജിനെതിരെ ഏപ്രില്‍ നാലിന് പത്രസമ്മേളനം നടത്തി വ്യക്തിഹത്യ ചെയ്‌തെന്ന സ്ഥാനാര്‍ത്ഥിയുടെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഇത് ഗുരുതരമായ മാതൃകാ പെരുമാറ്റ ചട്ടലംഘനമാണ്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാനാണ് നേട്ടീസ് നല്‍കിയിട്ടുള്ളത്. പ്രസ്തുത സമയത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments