Skip to main content

കെ.എം. മാണിയുടെ വിയോഗത്തോടെ അസ്തമിക്കുന്നത് കേരള രാഷ്ട്രീയത്തിലെ അത്യുജ്ജലമായ ഒരു കാലഘട്ടം -ചീഫ് സെക്രട്ടറി

 

കേരള രാഷ്ട്രീയത്തിലെ അത്യുജ്ജ്വലമായ ഒരു കാലഘട്ടമാണ് കെ.എം മാണിയുടെ ദേഹവിയോഗത്തോടെ അസ്തമിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

അദ്ദേഹത്തിന്റെ വിയോഗം എല്ലാ ജനവിഭാഗങ്ങൾക്കും ദുഃഖം ഉളവാക്കുന്നതാണ്. രാഷ്ട്രീയനേതാവ്, നിയമസഭാ സാമാജികൻ, മന്ത്രി എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനം സ്മരണീയമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തിന്റെ സമുന്നത വളർച്ചയ്ക്ക്, ദീർഘവീക്ഷണത്തോടെ, ധനമന്ത്രി എന്ന നിലയിൽ അദ്ദേഹം നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ എല്ലാവിഭാഗം ജനങ്ങളുടെയും ആദരവ് നേടിയെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധദുഃഖം രേഖപ്പെടുത്തുതിനൊപ്പം ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായി ചീഫ് സെക്രട്ടറി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പി.എൻ.എക്സ്. 1093/19

date