Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കി പി.ഡബ്ല്യൂ.ഡി ആപ്പ്

 

ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പി.ഡബ്ല്യൂ.ഡി (പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി) ആപ്പ് ആരംഭിച്ചു. ഭിന്നശേഷികാര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
ആപ്പിലൂടെ പി.ഡബ്ല്യൂഡി വോട്ടറാണെന്ന് ആദ്യം രേഖപ്പെടുത്തുകയും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സാധിക്കും. പി.ഡബ്ല്യൂഡി  വോട്ടര്‍ എന്ന നിലയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്ന്  പി.ഡബ്ല്യൂ ഡി വോട്ടര്‍ ആകുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാണ്. മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍, പേര്, ജില്ല, ഏത് തരത്തിലുള്ള വൈകല്ല്യമാണ്  തുടങ്ങിയ വിവരങ്ങള്‍  രേഖപ്പെടുത്തണം. വീല്‍ ചെയര്‍ സൗകര്യവും, പോളിംഗ് ബൂത്ത് എവിടെയാണെന്ന് കണ്ടെത്തുന്നതിനും നാവിഗേഷന്‍ സെറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും ആപ്പിലൂടെ ലഭിക്കും.

 

date