Skip to main content

ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു : 20 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്

ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മലപ്പുറം, പൊന്നാനി  ലോക്സഭാ മണ്ഡലങ്ങളിലേക്കായി 20 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാവും.   പത്രിക സമര്‍പ്പിച്ച 22 സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര്‍ ഇന്നലെ (ഏപ്രില്‍ എട്ട് ) നാമനിര്‍ദേശപത്രിക പിന്‍വലിച്ചു. പൊന്നാനിയിലെ  ഖലിമുദ്ദീന്‍, നൗഷാദ് തുടങ്ങിയ രണ്ട് സ്ഥാനാര്‍ത്ഥികളാണ്  പത്രിക പിന്‍വലിച്ചത്. മലപ്പുറത്ത് എട്ട് സ്ഥാനാര്‍ത്ഥികളും പൊന്നാനിയില്‍ 12 സ്ഥാനാര്‍ത്ഥികളുമാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. ഏപ്രില്‍ 23 നാണ് തെരഞ്ഞെടുപ്പ്.

സാനു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), പി.കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ഉണ്ണികൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), അബ്ദുല്‍ മജീദ്.പി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), അബ്ദു സലാം (സ്വതന്ത്രന്‍), പ്രവീണ്‍ കുമാര്‍(ബഹുജന്‍ സമാജ് പാര്‍ട്ടി), ഒ.എസ് നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍), സാനു എന്‍.കെ (സ്വതന്ത്രന്‍) എന്നിവരാണ് മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍.

പൊന്നാനി മണ്ഡലത്തില്‍  അന്‍വര്‍ പി.വി (സ്വതന്ത്രന്‍),   ഇ.ടി മുഹമ്മദ് ബഷീര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്),  രമ (ഭാരതീയ ജനതാ പാര്‍ട്ടി),  ബിന്ദു(സ്വതന്ത്ര),  നസീര്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ),  സമീറ.പി. എ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), സിറാജുദ്ദീന്‍ (സ്വതന്ത്രന്‍),  അന്‍വര്‍. പി.വി (സ്വതന്ത്രന്‍), അന്‍വര്‍(സ്വതന്ത്രന്‍) തുടങ്ങിയ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.

 

date