Skip to main content

നിയമന ഉത്തരവ് വിതരണം : സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ പ്രവര്‍ത്തിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തിനുള്ള  നിയമന ഉത്തരവുകള്‍ ഇന്നും നാളെയും (ഏപ്രില്‍ ഒന്‍പത്, 10) വിതരണം ചെയ്യും.  വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്നും നാളെയും (ഏപ്രില്‍ ഒന്‍പത്, 10)  രാവിലെ ഒന്‍പത് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന്  ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു.
കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ /എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,  കോളജുകള്‍ തുടങ്ങിയ എല്ലാ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും  ഉത്തരവ് ബാധകമാണ്.  ജീവനക്കാര്‍ നിയമന ഉത്തരവ് കൈപ്പറ്റിയെന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. നിയമനം നല്‍കിയിട്ടുള്ള ജീവനക്കാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ഏപ്രില്‍ 10, 13 തീയതികളില്‍ നടക്കുമെന്നും കലക്ടര്‍ അറിയിച്ചു.

 

date