Skip to main content

തെരഞ്ഞെടുപ്പില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ കുടുംബശ്രീ

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ  മുഴുവന്‍ സ്ത്രീകളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇത്തവണ കുടുംബശ്രീയും രംഗത്തിറങ്ങുന്നു. സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 110 സി.ഡി.എസിന്റെ കീഴിലാണ് കുടുംബശ്രീ പ്രവര്‍ത്തനം നടത്തുന്നത്. അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജിന്റെ പ്രത്യേക നിര്‍ദ്ദേശവും പരിപാടിക്കുണ്ട്.
വോട്ടിങ് സാമഗ്രികളെ പരിചയപ്പെടുത്തുക ജനാധിപത്യ സംവിധാനത്തില്‍  വോട്ട് ചെയ്യുന്നതിനുള്ള പ്രധാന്യത്തെക്കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സ്വീപിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ 16 ലക്ഷധികം സ്ത്രീ വോട്ടര്‍മാരില്‍ ഭൂരിഭാഗം വോട്ടര്‍മാരുടെ വീടുകളില്‍ കയറിയാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ലയില്‍  സ്വീപിന്റെ നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികള്‍ പോളിങ് ശതമാനത്തില്‍ വലിയ മാറ്റമുണ്ടാകുമെന്ന്  ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത അറിയിച്ചു.

 

date