ജില്ലയില്‍ ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി
വേനല്‍ രൂക്ഷമായതോടെ ജില്ലയില്‍ ആരോഗ്യ പ്രശ്‌നങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തെരുവോരങ്ങളിലും വിവാഹ സത്ക്കാരങ്ങളിലും ഉത്സവങ്ങളിലും വെള്ളത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി പരിശോധന കര്‍ശനമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സക്കീനയുടെ നേതൃത്വത്തില്‍ നടന്ന ജാഗ്രത നിര്‍ദേശ ചര്‍ച്ചയിലാണ് പരിശോധന ശക്തമാക്കിയത്.
തെരുവോര കച്ചവടങ്ങളിലെ വെള്ളത്തിന്റെ ശുചിത്വവും, ഗുണനിലവാരമില്ലാത്ത ഐസുകളുടെ പരിശോധന, റംസാന്‍ കാലത്തെ വഴിയോരങ്ങളിലെ തുറന്ന പലഹാരങ്ങള്‍ തുടങ്ങിയവയില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കും. തെരുവോര കച്ചവടങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കാത്ത മേല്‍ക്കൂര നിര്‍മ്മിക്കുക, കിണറുകളില്‍ കൊതുകു വലകൊണ്ട് മൂടുക, മാലിന്യ നിര്‍മാജന പദ്ധതികള്‍ ആരംഭിക്കുക, കെട്ടി നില്‍ക്കുന്ന വെള്ളം നീക്കം ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് നല്‍കുന്നു. യോഗത്തില്‍ പഞ്ചായത്ത്- നഗരസഭ ആരോഗ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments