Post Category
ശുചിത്വ പ്രതിജ്ഞ സംഘടിപ്പിച്ചു
ശുചിത്വ ദൈവാചരണ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സക്കീനയുടെ നേതൃത്വത്തില്‍ ശുചിത്വ പ്രതിജ്ഞ സംഘടിപ്പിച്ചു. മഹാത്മ ഗാന്ധി സ്വപ്നം കണ്ടത് ഭാരതത്തിന്റെ സ്വാതന്ത്ര്യം മാത്രമായിരുന്നില്ല മറിച്ച് സ്വാതന്ത്ര്യത്തോടൊപ്പം വികസനവും ശുചിത്വവുമുള്ള രാഷ്ട്രത്തെയാണ് എന്ന സന്ദേശത്തോടെയാണ് പ്രതിജ്ഞ ആരംഭിച്ചത്. ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ശുചിത്വത്തിന് വേണ്ടി പ്രയത്‌നിക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്തു. ശുചിത്യ ഭാരതം എന്ന സന്ദേശം ഗ്രാമങ്ങളിലും, നഗരങ്ങളിലും പ്രചരിപ്പിക്കുക എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിജ്ഞ. ഇതിന്റെ ഭാഗമായി മറ്റു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
date
- Log in to post comments