Skip to main content

മാപ്പിളപ്പാട്ട് രചനാ മത്സര വിജയികള്‍

 

ഗാന്ധിജിയുടെ ജീവിതം ഇതിവൃത്തമാക്കി കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് രചനാ മത്സരത്തില്‍ ഷാഹിന കാവനൂര്‍ ഒന്നാം സ്ഥാനം നേടി. ഷംസദ് എടരിക്കോട് രണ്ടാം സ്ഥാനവും ഫൈസല്‍ കന്‍മനം, സീനത്ത് ചെറുശ്ശോല എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗാന്ധി ചലച്ചിത്രം പ്രദര്‍ശിപ്പിച്ചതിനു ശേഷമായിരുന്നു രചനാ മത്സരം. പക്കര്‍ പന്നൂര്, ബാപ്പു വാവാട്, പുലിക്കോട്ടില്‍ ഹൈദരലി എന്നിവരാണ് രചനകള്‍ വിലയിരുത്തിയത്.

 

date