Skip to main content

തെരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകര്‍ ചുമതലയേറ്റു

ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു ചെലവ് നിരീക്ഷിക്കാനായി തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച നീരീക്ഷകര്‍ ചുമതലയേറ്റു. ഇന്ത്യന്‍ സിവില്‍ അക്കൗണ്ട് സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായ ധ്രുവ കുമാര്‍ സിംഗാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിരീക്ഷകനായി എത്തിയിട്ടുള്ളത്. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ എന്‍. രാജ്കുമാറാണ് പൊന്നാനി  പാര്‍ലമെന്റ് മണ്ഡലത്തില്‍ നിരീക്ഷകന്‍. പൊന്നാനി മണ്ഡലത്തിലെ അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍മാരുടെ യോഗം കാലിക്കറ്റ് യൂനിവേഴ്സ്റ്റി ഗസ്റ്റ് ഹൗസിലും മലപ്പുറം മണ്ഡലത്തിലെ അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍മാരുടെ  യോഗം മലപ്പുറം ഗസ്റ്റ് ഹൗസിലും ഇവരുടെ നേതൃത്വത്തില്‍ ചേര്‍ന്നു.
പൊതുവാഹനങ്ങളുള്‍പ്പടെയുള്ള വാഹനങ്ങളിലും റെയില്‍വെ സ്റ്റേഷനുകളക്കമുള്ള പൊതുഇടങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ യോഗത്തില്‍ നിരീക്ഷകര്‍ ആവശ്യപ്പെട്ടു. വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കര്‍ശനമായി നിരീക്ഷിക്കാനും അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍മാരോട് ആവശ്യപ്പെട്ടു. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍മാര്‍, അക്കൗണ്ടിംഗ് ടീം, മീഡിയ വ്യൂവിംഗ് ടീം, വീഡിയോ സര്‍വെയ്‌ലന്‍സ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ്, ഫ്ളയിംഗ് സ്‌ക്വാഡ് ടീം ലീഡര്‍മാരുടെ യോഗം ചെലവ് നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍ ഇന്ന് (ശനി) രാവിലെ 10.30 ന് മലപ്പുറം പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

date