Skip to main content

മൂന്നാം ദിവസം ഒരു പത്രിക മാത്രം.

 

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള  നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസം പൊന്നാനി മണ്ഡലത്തില്‍ ഒരു പത്രികകൂടി സമര്‍പ്പിക്കപ്പെട്ടു. കോഴിക്കോട് ചാലിയം സ്വദേശി നൗഷാദ് പി.പി.യാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ അമിത് മീണക്ക് നൗഷാദ് ഒരു സെറ്റ് പത്രികയാണ് നല്‍കിയത്.  എന്നാല്‍ മലപ്പുറം മണ്ഡലത്തില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല.
മലപ്പുറം, പൊന്നാനി  ലോക്സഭാ മണ്ഡലങ്ങളിലായി നാല് നാമനിര്‍ദേശ പത്രികകളാണ് ഇതു വരെ സമര്‍പ്പിക്കപ്പെട്ടത്. പൊന്നാനിയില്‍ മൂന്നും മലപ്പുറത്ത് ഒന്നും പത്രികകള്‍.  ഇന്ന് (ഞായറാഴ്ച) പത്രിക സമര്‍പ്പണം ഉണ്ടാവില്ല. ഏപ്രില്‍ നാല് വരെ പത്രിക സമര്‍പ്പിക്കാന്‍ കഴിയും.  

 

date