Skip to main content

സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തി

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വിവിധ സ്‌ക്വാഡുകളുടെയും ടീമുകളുടേയും  ഇതുവരെയുള്ള  പ്രവര്‍ത്തനം  പൊന്നാനി മണ്ഡലം എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍ ഡോ. എന്‍. രാജകുമാര്‍ ഐ ആര്‍ എസ് ന്റെ  അധ്യക്ഷതയില്‍ വിലയിരുത്തി. ജില്ലാ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ കൃത്യമായ പദ്ധതി തയ്യാറാക്കി  ജാഗരൂകമായ നിരീക്ഷണത്തിലേര്‍പ്പെടണമെന്ന് അദ്ദേഹം ടീമംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ ബസുകള്‍, മറ്റ്‌സ്വകാര്യവാഹനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ജലമാര്‍ഗ്ഗങ്ങള്‍ എന്നിവിടങ്ങളില്‍  പരിശോധന കര്‍ശനമാക്കണം. അനധികൃത പണമിടപാടോ പണമൊഴുക്കോ ഇവിടങ്ങളില്‍ നിന്നും ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോ / വീഡിയോ സഹിതം തെളിവ് സൂക്ഷിക്കണം. പരിശോധനയുടെ ഭാഗമായി  ഇന്‍കം ടാക്‌സ്, എക്‌സൈസ്, പോലീസ് വകുപ്പുകളുടെ സഹായവും തേടാം. എല്ലാ ടീമുകളേയും അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍ ഏകോപിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളിലെ അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, അക്കൗണ്ടിംഗ് ടീം, വീഡിയോ വ്യൂവിംഗ് ടീം, വീഡിയോ സര്‍വെയ്ലന്‍സ്, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ്, ഫ്‌ളയിംഗ് സ്‌ക്വാഡ് ടീമുകള്‍ക്കൊപ്പം ഇന്‍കം ടാക്‌സ്, പോലീസ്, എക്‌സൈസ് വകുപ്പുകളുടെ നോഡല്‍ ഓഫീസര്‍മാരും യോഗത്തില്‍   പങ്കെടുത്തു. എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വറുടെ  അടുത്ത സന്ദര്‍ശനത്തില്‍  ടീമുകളുടെ ഫീല്‍ഡിലെ   പ്രവര്‍ത്തനം നേരിട്ട് നിരീക്ഷിക്കും.

 

date