Skip to main content

ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്ന 87 പോളിംഗ് സ്റ്റേഷനുകള്‍

 

ജില്ലയിലെ വനിതാ ജീവനക്കാര്‍ മാത്രം ജോലി ചെയ്യുന്ന 87 പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമ സഭാ മണ്ഡലത്തില്‍ അഞ്ചു വീതം പോളിംഗ് സ്റ്റേഷനുകള്‍  സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 നിയമസഭ മണ്ഡലത്തിലും ആദ്യമായാണ് വനിതകള്‍ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നത്.  എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മാത്രം 12 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരുന്നു. ഇത് ഇപ്രാവശ്യവും തുടരും.  ഇത് ഉള്‍പ്പെടെയാണ് ജില്ലയില്‍ ഈ തെരഞ്ഞെടുപ്പിന്    87 വനിതാ പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.
ഒരു ബൂത്തില്‍ നാല് വനിതാ ജീവനക്കാരാണ് പ്രവര്‍ത്തിക്കുക. 348 വനിതാ ജീവനക്കാരാണ് ആകെ ഉണ്ടാവുക.  ഇതിനു പുറമെ 80 ശതമാനം റിസര്‍വ്വിലും നിര്‍ത്തും.
   15 നിയമ സഭാ മണ്ഡലങ്ങളില്‍ ആവശ്യമായ പ്രാഥമിക നിയമന ഉത്തരവ് തയ്യാറായി. ഇതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ജില്ലാകലക്ടര്‍ അമിത് മീണയുടെ മേല്‍നോട്ടത്തില്‍ റാന്റമൈസേഷന്‍ നടന്നു. ഒന്നാംഘട്ട നിയമന ഉത്തരവില്‍ ആവശ്യമായ മൊത്തം ജീവനക്കാരെയാണ് തെരഞ്ഞെടുക്കുക. രണ്ടാംഘട്ടത്തില്‍ ജീവനക്കാരുടെ മണ്ഡലം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കും. മൂന്നാം ഘട്ടത്തില്‍ മാത്രമെ ജീവനക്കാരുടെ ബൂത്ത് തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളു
ഒരു നിയമസഭാ മണ്ഡലത്തിലെ ജീവനക്കാര്‍ക്ക്  ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാവുന്ന തൊട്ടടുത്ത മണ്ഡലത്തിലാവും നിയോഗിക്കുക.  നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലായിരിക്കും നിയമനം.

ഡപ്യുട്ടി കലക്ടര്‍ എം.കെ. അനില്‍കുമാര്‍, അഡീഷണല്‍ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ പി..പവനന്‍, അസി.നോഡല്‍ ഓഫിസര്‍ ബിനിഷ്.കെ.വി. എന്നിവര്‍ സന്നിഹിതരായിരുന്നു.

date