Skip to main content

പകല്‍ സമയത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

 

 ജില്ലയില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളിലെ എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പകല്‍ സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവ സംഭവിക്കുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള പ്രവൃത്തിയാണെങ്കില്‍ വകുപ്പ് മേധാവിയും സ്വകാര്യ ജോലികള്‍ ആണെങ്കില്‍ ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാരും ദുരന്തനിവാരണ നിയമ പ്രകാരമുള്ള നിയമനടപടിയ്ക്ക് വിധേയമാകുമെന്നും കലക്ടര്‍ അറിയിച്ചു.

 

date