Skip to main content

വോട്ടെടുപ്പ് വിവരങ്ങള്‍ വേഗത്തില്‍ കൈമാറാന്‍ പോള്‍ മാനേജര്‍

വോട്ടെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട  വിവരങ്ങള്‍ വളരെ വേഗം ജില്ലാതലത്തില്‍ ലഭ്യമാക്കാന്‍ പോള്‍ മാനേജര്‍ ആപ്പ് ഒരുങ്ങി.  വോട്ടെടുപ്പ് ദിവസവും അതിന് മുമ്പത്തെ ദിവസവും ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാനാണ് മൊബൈല്‍ ആപ്പ് ആയ  പോള്‍ മാനേജര്‍ സംവിധാനം ഒരുങ്ങിയിരിക്കുന്നത്.
ഇതിനായി ആപ്പില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള 19 ചോദ്യാവലികളാണുള്ളത്. പോളിങ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെയുള്ള വിവരങ്ങള്‍ ഇതുവഴി രേഖപ്പെടുത്താം. നിലവില്‍ പ്രീസഡിംങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, സെക്ടര്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാം. മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ചാണ് ആപ്പ് ഓപ്പണ്‍ ചെയ്യാന്‍ കഴിയുക. ഇതിനായി ഉദ്യോഗസ്ഥര്‍ അവരുടെ  ഫോണ്‍ നമ്പര്‍ ശരിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം. ബൂത്തുകളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഡിസ്ട്രിബൂഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കും. അപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോഞ്ചര്‍ ഐക്കണ്‍ പ്രെസ്സ് ചെയ്ത് ഓപ്പണ്‍ ചെയ്യാം. നിലവില്‍ ഈ അപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ലഭ്യമാകുന്നത്. ഒടിപി വരുന്ന ഫോണില്‍ നിന്ന് തന്നെ അപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. പോളിങ് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യത്തിനുള്ള ഡാറ്റ ബാലന്‍സ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം.

 

date