Skip to main content

ജില്ലയില്‍ നൂറു വയസ്സിനു മുകളിലുള്ള 148 വോട്ടര്‍മാര്‍

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ നിന്നും നൂറു വയസ്സിന് മുകല്‍  പ്രായമുള്ള 148 പേര്‍ പട്ടികയില്‍. പ്രവാസി വോട്ടര്‍മാരായി 17143 പേരും പട്ടികയില്‍ ഇടം പിടിച്ചു. ഏപ്രില്‍ നാലിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരമുള്ള കണക്കാണിത്. ആകെ 31,36,191 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 15,68,239 പുരുഷ•ാരും 15,67,944 സ്ത്രീ വോട്ടര്‍മാരും 8 മൂന്നാം ലിംഗക്കാരുമാണ്.  വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,14,526 പേര്‍. ഏറനാട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്- 1,71,026 പേരാണ് ഈ മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്.
    നൂറു വയസ്സിന് മേല്‍ പ്രായമുള്ളവരില്‍ 48 പേര്‍ പുരുഷ•ാരും 100 പേര്‍ സ്ത്രീകളുമാണ്. പ്രവാസി വോട്ടര്‍മാരില്‍ 16590 പേര്‍ പുരുഷ•ാരും 551 പേര്‍ സ്ത്രീകളും രണ്ട് പേര്‍ മൂന്നാം ലിംഗക്കാരുമാണ്.  കൊണ്ടോട്ടി-1183, മഞ്ചേരി-549, പെരിന്തല്‍മണ്ണ-963, മങ്കട-938, മലപ്പുറം-731, വേങ്ങര-1116, വള്ളിക്കുന്ന്-705, തിരൂരങ്ങാടി-1001, താനൂര്‍-1569, തിരൂര്‍-3102, കോട്ടയ്ക്കല്‍-1430, തവനൂര്‍-1164, പൊന്നാനി-1153, ഏറനാട്-421, നിലമ്പൂര്‍-464, വണ്ടൂര്‍-654. എന്നിങ്ങനെയാണ് നിയോജകമണ്ഡലാടിസ്ഥാനത്തി്ല്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണം.
കന്നി വോട്ടര്‍മാരായി  84438 പേരാണ് പട്ടികയിലുള്ളത്. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാരുളളതും മലപ്പുറം ജില്ലയിലാണ്. ഇതില്‍ 51267 പുരുഷ വോട്ടര്‍മാരും 33168 സ്ത്രീ വോട്ടര്‍മാരും മൂന്ന് മൂന്നാം ലിംഗക്കാരും ഉള്‍പ്പെടുന്നു.
ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച് : ഏറനാട്- 171026, നിലമ്പൂര്‍- 207801, വണ്ടൂര്‍- 214526, കൊണ്ടോട്ടി-196486, മഞ്ചേരി- 197700, പെരിന്തല്‍മണ്ണ- 203676, മങ്കട- 203148, മലപ്പുറം- 204054, വേങ്ങര- 176369, വള്ളിക്കുന്ന്- 188445, തിരൂരങ്ങാടി- 189026, താനൂര്‍- 181720, തിരൂര്‍- 213689, കോട്ടയ്ക്കല്‍- 205370, തവനൂര്‍- 189436, പൊന്നാനി- 193719.

 

date