Skip to main content

തെരഞ്ഞെടുപ്പ് : പോസ്റ്റല്‍ ബാലറ്റിനും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കാന്‍ പരിശീലന കേന്ദ്രങ്ങളില്‍ സൗകര്യം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കാന്‍ പരിശീലന കേന്ദ്രങ്ങളില്‍ (വോട്ടര്‍ സഹായ കേന്ദ്രം)  സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റിനും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ജീവനക്കാര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളില്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
    പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം നിയോജക മണ്ഡലത്തിനുളളില്‍ തന്നെ ഡ്യൂട്ടി ലഭിച്ചിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള ഫോറം 12 എ അപേക്ഷയും മറ്റുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള ഫോറം 12 അപേക്ഷയുമാണ് വോട്ടര്‍ സഹായ കേന്ദ്രത്തില്‍ നിന്നും നല്‍കേണ്ടത്. പൂരിപ്പിച്ച് ഒപ്പു വെച്ച  മേല്‍ അപേക്ഷകള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ നിയമന ഉത്തരവിന്റെയും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വോട്ടര്‍ സഹായ കേന്ദ്രത്തില്‍ വാങ്ങി അപേക്ഷയില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തി ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കണം.
ജില്ലക്ക് പുറത്തുള്ള വോട്ടവകാശമുള്ളതും ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളതുമായ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ അവരുടെ പോളിംഗ് സ്റ്റേഷന്‍ ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിയമന ഉത്തരവിന്റെയും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം നേരിട്ട് അയച്ചു കൊടുക്കണം.

 

date