Post Category
ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരിൽ നിന്നും 2019-20 ലേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in ൽ ലഭ്യമാണ്. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ഹയർസെക്കൻഡറി ഡയറക്ടർ, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സ്, ശാന്തി നഗർ, തിരുവനന്തപുരം - 1 എന്ന വിലാസത്തിൽ 22ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. നിശ്ചിത മാതൃകയിൽ അല്ലാതെയും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ അയയ്ക്കുന്ന കവറിനു പുറത്ത് 'സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം' എന്ന് രേഖപ്പെടുത്തണം.
പി.എൻ.എക്സ്. 1103/19
date
- Log in to post comments