Post Category
ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം കാലാവധിയുള്ള കോഴ്‌സിന് പ്ലസ് ടുവാണ് യോഗ്യത. കോഴ്‌സ് ഫീ 25,000 രൂപ. ഓരോ സെന്ററിലും 30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. അപേക്ഷാ ഫോം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 27. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068.
date
- Log in to post comments