സുഗമവും, സുതാര്യവുമായ തെരഞ്ഞെടുപ്പ്: വിപുലമായ വെബ് കാസ്റ്റിംഗ് സംവിധാനം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ സെന്‍സിറ്റീവായ 171ല്‍ പ്രധാനപ്പെട്ട 50 ബൂത്തുകളിലും 11 സ്ഥലങ്ങളിലെ 22 വള്‍നറബിള്‍ ബൂത്തുകളിലും ഉള്‍പ്പടെ ആകെ 72 ബൂത്തുകളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും, ജില്ലാ കളക്ടറുമായ പി ബി നൂഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഐടി മിഷന്‍- അക്ഷയ മുഖേന വെബ് കാസ്റ്റിംഗ്് സംവിധാനം ഏര്‍പ്പെടുത്തും. ഇതിന് പുറമേ 121 ബൂത്തുകളില്‍ മൈക്രോഒബ്‌സര്‍വര്‍മാരെ നിയോഗിക്കും. കളളവോട്ട് ഉള്‍പ്പടെയുളള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും, സുതാര്യവുമാക്കുകയാണ് വെബ്് കാസ്റ്റിംഗിന്റെ ലക്ഷ്യം. പ്രശ്നബാധിത ബൂത്തുകളിലെത്തുന്ന ഓരോ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ കാര്യങ്ങളും വെബ്കാസ്റ്റിംഗിലൂടെ തല്‍സമയം രേഖപ്പെടുത്തും. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ കളക്ടറേറ്റില്‍ ഒരുക്കുന്ന കണ്‍ട്രോള്‍ റൂം മുഖേന ജില്ലാ കളക്ടര്‍ തല്‍സമയം മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. അക്ഷയ, ജില്ലാ ഐടി സെല്‍(റവന്യു) നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ബി എസ് എന്‍ എല്‍, കെ എസ് ഇ ബി എന്നിവയുടെ ഏകോപനത്തോടെയാണ് വോട്ടെടുപ്പ നടപടി ക്രമങ്ങളുടെ തല്‍സമയ സംപ്രേക്ഷണം സജ്ജീകരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കും, ഓപ്പറേറ്റര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും.
വെബ്കാസ്റ്റിംഗിനോടനുബന്ധിച്ച് ബൂത്തുകളില്‍ ആവശ്യമായ നെറ്റ്വര്‍ക്ക് സംവിധാനം ഒരുക്കുന്നതിന് ബിഎസ്എന്‍എല്ലിന് നിര്‍ദേശം നല്‍കി. ബൂത്തുകളില്‍ കെ എസ് ഇ ബി വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കും.
തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.സന്തോഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, അക്ഷയ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. (ഇലക്ഷന്‍: 170/19)
- Log in to post comments