സുരക്ഷ ഉറപ്പാക്കാന്‍ ഹൈടെക് നിരീക്ഷണ സംവിധാനം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ഹൈടെക് സംവിധാനങ്ങള്‍ ജില്ലയില്‍ തയാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി തത്സമയ നിരീക്ഷണ സംവിധാനങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. കളക്ടറേറ്റ് പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിന്‍ കീഴിലാണ്. ദൃശ്യങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് ചേംബറില്‍ നിന്ന് നിരീക്ഷിക്കാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സ്‌ട്രോംഗ് റൂമുകളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. ഈ ദൃശ്യങ്ങളും കളക്ടര്‍ക്ക് ചേംബറില്‍ ഇരുന്ന് കാണാം. കൗണ്ടിംഗ് സെന്ററിന്റെ ക്രമീകരണം പൂര്‍ണമാകുന്നതോടെ അവിടെയും സിസിടിവി സ്ഥാപിക്കും. ജില്ലയിലെ സെന്‍സിറ്റീവായ 50 ബൂത്തുകളിലും 11 സ്ഥലങ്ങളിലെ 22 വള്‍ണനറബിള്‍ ബൂത്തുകളിലും ഉള്‍പ്പെടെ ആകെ 72 ബൂത്തുകളില്‍ സിസിടിവി സ്ഥാപിച്ച് അവയിലെ ദൃശ്യങ്ങളും കളക്ടറേറ്റില്‍ നിരീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.
- Log in to post comments