Post Category
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർക്കാർ/എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളിൽ നിന്ന് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 11 വിദ്യാർഥികൾ ഉന്നതവിജയം കരസ്ഥമാക്കി. ജിഷ്ണു ജെ. രാജ്, ദിവ്യ ചന്ദ്രൻ, ശ്വേത കെ. സുഗതൻ, അമിത് എം.പി, ജിതിൻ റഹ്മാൻ, അർജുൻ മോഹൻ, അർച്ചന പി.പി, നിഥിൻരാജ് പി, അനന്തു സുരേഷ് ഗോവിന്ദ്, വീണാ സുഗതൻ, ടി. ഫരാഷ് എന്നിവരാണ് മികച്ച വിജയം നേടിയത്.
പ്രധാന വിഭാഗങ്ങളായ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ ഉൾപ്പെട്ട വിദ്യാർഥികളാണ് പട്ടികയിൽ ഇടം നേടിയതെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ (ഇൻ ചാർജ്) അറിയിച്ചു.
പി.എൻ.എക്സ്. 1119/19
![]()
date
- Log in to post comments