Skip to main content

കലക്ടറേറ്റില്‍ രാഷ്ട്രീയകക്ഷികളുടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളും  രാഷ്ട്രീയ കക്ഷി നേതാക്കളുടെ ചീഫ് എജന്റുമാരും പങ്കെടുത്തു

 

ജില്ലയിലെ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും സമാധാനപരമായും മാതൃകാപരമായും സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ഒപ്പം നില്‍ക്കുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തുകയോ പെരുമാറ്റച്ചട്ടലംഘനം നടത്തുകയോ ചെയ്യില്ലെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ പറഞ്ഞു.  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷികളുടെ യോഗത്തിലാണ്  ഈ തീരുമാനം. 

 

പൊതുഇടങ്ങളിലും കെഎസ്ഇബി പോസ്റ്റുകള്‍, പൊതു റോഡുകളിലെ  കൈവരികള്‍, എന്നിവിടങ്ങളിലും പ്രചാരണത്തിനായി ബാനറുകള്‍, പതാകകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ പതിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും രാഷ്ട്രീയ കക്ഷികള്‍ പറഞ്ഞു.  സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ പ്രചാരണത്തിനായി കൊടിമരം കെട്ടുകയോ ബാനര്‍ കെട്ടുകയോ ചെയ്യുന്നത് അവരുടെ അനുവാദം വാങ്ങിയ ശേഷം ആയിരിക്കും.   പൊതുസ്ഥലങ്ങളില്‍ പ്രചാരണസാമഗ്രികള്‍ പതിപ്പിക്കുന്നതിനെതിരെ ജില്ലാ ഭരണകൂടം നിയമനടപടിയെടുക്കുമ്പോള്‍ തടസ്സം നില്‍ക്കില്ലെന്നും രാഷ്ട്രീയ കക്ഷി നേതാക്കള്‍ പറഞ്ഞു. 

 

വിവിധ ജാതികളും മതങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉളവാക്കുന്ന രീതിയിലോ ്‌നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്ന രീതിയിലോ  പരസ്പര വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലോ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നുംരാഷ്ട്രീയ കക്ഷി നേതാക്കള്‍ പറഞ്ഞു.

അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കും. ആരാധനാ സ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കില്ലെന്നും രാഷ്ട്രീയ കക്ഷി നേതാക്കള്‍ അറിയിച്ചു.

പരസ്പര സഹവര്‍ത്തിത്വത്തോടെ ജില്ലയിലെ ഇലക്ഷന്‍ മാതൃകാപരമാക്കാന്‍ എല്ലാ സഹകരണവും രാഷ്ട്രീയകക്ഷി നേതാക്കള്‍ വാഗ്ദാനം ചെയ്തു. 

 

ജില്ലാഭരണകൂടം തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ആയി പുറത്തിറക്കിയ ഈ ദൂത് ആപ്ലിക്കേഷനില്‍ സ്ഥാനാര്‍ഥികള്‍ക്കും ഏജന്റ് മാര്‍ക്കും വരണാധികാരിയുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമുണ്ട്. ഈ സംവിധാനം ഏറെ പ്രയോജനപ്രദമാണെന്നും രാഷ്ട്രീയകക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

 

വിവിധ സ്ഥാനാര്‍ത്ഥികളും  രാഷ്ട്രീയ കക്ഷി നേതാക്കളുടെ ചീഫ് എജന്റുമാരും യോഗത്തില്‍ പങ്കെടുത്തു.

date