Skip to main content

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇവിഎം- വിവിപാറ്റ്  യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഓരോ നിയമസഭാ മണ്ഡലത്തിലെയും വിതരണ കേന്ദ്രത്തില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്മീഷനിംഗ്. 

സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇവിഎം കമ്മീഷനിംഗ് പ്രക്രിയ. വിവിപാറ്റില്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ഫീഡ് ചെയ്ത ശേഷം പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ ലോഡ് ചെയ്ത് സീല്‍ ചെയ്തു. കമ്മീഷനിംഗ് നാളെ (ഏപ്രില്‍ 14) പൂര്‍ത്തിയാവും. 

 

date