Post Category
റിപ്പോർട്ട് നൽകിയില്ല, കെ. എസ്. ഇ. ബി ചെയർമാന് ഷോകോസ് നോട്ടീസ്
വൈദ്യുതി പോസ്റ്റുകളിലെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും എഴുത്തും നീക്കം ചെയ്തതു സംബന്ധിച്ച റിപ്പോർട്ട് നൽകാതിരുന്ന കെ. എസ്. ഇ. ബി ചെയർമാന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഷോകോസ് നോട്ടീസ് നൽകി. വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പോസ്റ്ററുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ നീക്കം ചെയ്ത് റിപ്പോർട്ട് നൽകാൻ 15 ദിവസം മുമ്പാണ് കെ. എസ്. ഇ. ബി ചെയർമാന് ഇലക്ഷൻ വിഭാഗം ആദ്യം കത്തു നൽകിയത്. മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് മറ്റൊരു കത്തും നൽകി. രണ്ടിനും മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഷോകോസ് നോട്ടീസ് നൽകിയത്. ചെയർമാന്റെ മറുപടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്. 1120/19
date
- Log in to post comments