Skip to main content

തൊഴില്‍ വകുപ്പിന് ആഭിമുഖ്യത്തില്‍ സെക്യൂരിറ്റി മേഖലയില്‍ പരിശോധന

 

    തൊഴില്‍ വകുപ്പിന് ആഭിമുഖ്യത്തില്‍  സെക്യൂരിറ്റി മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍ചൂഷണം തടയുന്നതിന് ലേബര്‍ കമ്മീഷണറുടെയും റീജിയണല്‍ ജോയിന്‍റ്  ലേബര്‍ കമ്മീഷണര്‍ ശ്രീലാലിന്‍റെയും നിര്‍ദ്ദേശാനുസരണം ജില്ലയില്‍ വ്യാപക പരിശോധന. പരിശോധനയില്‍ തൊഴിലാളികള്‍ക്കും ലഭിക്കേണ്ട മിനിമം വേതനം ലഭ്യമാകാത്തതും, തൊഴിലാളികളുടെ വേതനം വേതന സുരക്ഷാ പദ്ധതി മുഖേന നല്‍കാത്തത് ഉള്‍പ്പെടെയുള്ള അപാകതകള്‍ കണ്ടെത്തിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ എം.കെ.രാമകൃഷ്ണന്‍ അറിയിച്ചു. പരിശോധനയുടെ അടിസ്ഥാനത്തില്‍ തൊഴിലുടമകള്‍ക്ക് പരിശോധന ഉത്തരവ് നല്‍കി.

date