Skip to main content

വോട്ടര്‍ ബോധവത്ക്കരണ പരിപാടി നടത്തി

 

കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിപാറ്റ് സംവിധാനം, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്ക്കരണം നടത്തിയത്. നെന്മാറ, പല്ലശ്ശന, ഷൊര്‍ണൂര്‍, ഒറ്റപ്പാലം തുടങ്ങിയ മേഖലകളില്‍ നടത്തിയ പരിപാടികളില്‍ ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം. സ്മിതി, സി.ഡി.പി.ഒ. കെ. നന്ദിനി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 

date