സൂര്യഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മോഡല്‍ അനുമാന പ്രകാരം ഏപ്രില്‍ 11 മുതല്‍ 14 വരെ സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കാനിടയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ശരാശരി താപനിലയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാനാണ് സാധ്യത.
സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കണം
-പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
- ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കണം. ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യണം.
- തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കുക.
- മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയങ്ങളില്‍ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ആവശ്യമായ വെള്ളം കുടിച്ച് നിര്‍ജലീകരണം തടയണം.
- തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
-അവധിക്കാലത്ത് വിനോദയാത്ര നടത്തുന്നവര്‍ നേരിട്ട് തീവ്രമായ ചൂട് ഏല്‍ക്കാത്ത തരത്തില്‍ സമയക്രമീകരണം നടത്തുക.
-അവധിക്കാലമായതിനാല്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക.11 മുതല്‍ 3 വരെയുള്ള സമയത്ത് വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുകയും കളിസ്ഥലങ്ങളില്‍ തണലും ജലലഭ്യതയും ഉറപ്പ് വരുത്തുക.
- Log in to post comments